CinemaGeneralIndian CinemaLatest NewsNEWSTollywood

‘രാധേശ്യാം’ ; പ്രഭാസ് ചിത്രത്തിന്റെ ടീസർ നാളെ പുറത്തുവിടും

വാലന്റൈന്‍സ് ദിനത്തില്‍ പ്രഭാസിന്റ റൊമാന്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും

വാലന്റൈന്‍സ് ദിനത്തില്‍ പ്രഭാസിന്റ റൊമാന്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ പൂജ ഹെഗ്ഡെയുടെ നായകനായി പ്രഭാസ് എത്തുന്നു എന്ന സവിഷേതയോടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സെമി വെർച്ചൽ പ്രൊഡക്ഷൻ കൂടിയാണ് രാധേ ശ്യാം. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇറ്റലി, യൂറോപ്പ്, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

സൗത്ത് ഇന്ത്യൻ മ്യൂസിക് മ്യൂസിക് ഡയറക്ടർ ജസ്റ്റിൻ പ്രഭാകർ, ബോളിവുഡ് മ്യൂസിക് ഡയറക്ടർമാരായ മിത്തൂൻ, മനൻ ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം : മനോജ് പരമഹംസ, എഡിറ്റിംഗ് : കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ : രവീന്ദർ, സൗണ്ട് ഡിസൈൻ : റസൂൽ പൂക്കുട്ടി, വി എഫ് എക്സ് : കമല കണ്ണൻ.

200 കോടി രൂപയാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ്. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button