GalleryGeneralLatest NewsMollywoodNEWSSocial Media

അമ്മയുടെ കൈകളിലിരിക്കുന്ന ഈ താരത്തെ മനസ്സിലായോ ? വൈറലായി ചിത്രം

സിനിമാകുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ നടനാണ് വിനുമോഹൻ

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ നടൻ വിനു മോഹൻ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. അമ്മ ശോഭ മോഹനും അച്ഛനുമൊപ്പമുള്ള കുഞ്ഞു വിനുവിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

https://www.facebook.com/Mr.Vinumohan/posts/265288144965983

സിനിമാകുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ നടനാണ് വിനുമോഹൻ. മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും അമ്മാവൻ സായ് കുമാറിന്റെയും അമ്മ ശോഭ മോഹന്റെയും വഴി പിന്തുടർന്ന് വിനുവും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് വിനു മോഹൻ അരങ്ങേറ്റം കുറിച്ചത്.

വിനു മോഹന്റെ സഹോദരൻ അനുമോഹനും ഇപ്പോൾ അഭിനയരംഗത്ത് സജീവമാണ്. നടി വിദ്യയെയാണ് വിനു വിവാഹം കഴിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button