BollywoodGalleryGeneralLatest NewsMollywoodNEWSSocial Media

കേരള സാരിയുടുത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം സദ്യ കഴിച്ച് സണ്ണി ലിയോൺ ; വൈറലായി ചിത്രം

കേരള സാരി ഉടുത്ത് അതിമനോഹാരിയായിട്ടാണ് സണ്ണി ലിയോൺ എത്തിയിരിക്കുന്നത്

കേരളത്തിൽ അവധി ആഘോഷിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോഴിതാ കേരള സാരി ഉടുത്ത് അതിമനോഹാരിയായിട്ടാണ് സണ്ണി ലിയോൺ എത്തിയിരിക്കുന്നത്. സിൽക്ക് പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭാർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ പട്ടുപാവാടയും ബ്ലൌസുമാണ് അണിഞ്ഞിരിക്കുന്നത്. സണ്ണിയും നിഷയും തലയിൽ മുല്ലപ്പൂ ചൂടിയിട്ടുമുണ്ട്.

തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. എല്ലാവർക്കും ഇത് ആദ്യത്തെ അനുഭവമാണ്. അതിനാൽ തന്നെ ഏറെ ആസ്വദിച്ചാണ് ഇലയിൽ നോക്കിയിരുന്ന് ഇവർ സദ്യ കഴിക്കുന്നത്.

പക്ഷേ നിലത്തിരുന്നല്ല സദ്യ ആസ്വദിക്കുന്നത് എന്നുമാത്രം. എന്നാൽ ചോറും വിഭവങ്ങളും സ്പൂണിലെടുത്താണ് താരം ഭക്ഷിച്ചത്.

എന്നാൽ മക്കൾ കൈകൊണ്ട് കഴിക്കുന്നത് ചിത്രങ്ങളിൽ കാണാം. റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ബുഫെ ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ഒരു സ്വകാര്യ ചാനലിൽ ഷൂട്ടിനായാണ് സണ്ണി കേരളത്തിലെത്തിയതെന്നും റിപ്പോർട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button