CinemaGeneralLatest NewsMollywoodNEWS

പുതുമുഖങ്ങളുടെ ‘ഡെഡ്‌ലൈന്‍’ ; ചിത്രം ഫെബ്രുവരി 16ന് റിലീസ് ചെയ്യും

കൃഷ്ണജിത്ത് എസ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്‌ലൈന്‍

ഫയര്‍ ഫ്രെയിംസ് എന്റര്‍ടൈന്‍മെന്‍റ്സിന്റെ ബാനറില്‍ കൃഷ്ണജിത്ത് എസ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്‌ലൈന്‍. ഫ്ലാറ്റ് നമ്ബര്‍ 4ബി, ബാല്‍ക്കണി എന്നീ സിനിമകള്‍ക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത് സിനിമയാണ് ഡെഡ്‌ലൈന്‍. പ്രണയവും ആകാംഷാഭരിതങ്ങളായ നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കി നമ്മുടെ സമൂഹത്തിലെ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഏതാനും മണിക്കൂറുകള്‍ നമ്മളെ കൊണ്ട് പോകുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലെനിന്‍ ജോസഫാണ്.

അസ്ത്ര ലക്ഷ്മിയാണ് ഡെഡ്‌ലൈനില്‍ നായിക. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ഒരു പക്കാ ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന ഡെഡ്‌ലൈനില്‍ അമൃത ടിവിയിലെ ജസ്റ്റ് ഫണ്‍ ചുമ്മാ എന്ന പ്രോഗ്രാമിലൂടെയും ഹാപ്പി വെഡിങ് എന്ന സിനിമയുടെയും ശ്രദ്ധിക്കപ്പെട്ട ഗോപന്‍, വിഷ്ണു രവീന്ദ്രന്‍, റിയാസ് എം.ടി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൂടാതെ സുനില്‍ സുഗത, ശശി കലിംഗ, കലാശാല ബാബു, ചെമ്പിൽ അശോകന്‍, ഗീതാ സലാം, അഞ്ജന അപ്പുക്കുട്ടന്‍ തുടങ്ങിയ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഫെബ്രുവരി 16ന് കൗഡില്യ പ്രൊഡക്ഷന്‍സിന്റെ ഒടിടി വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button