GeneralLatest NewsMollywoodNEWS

സിനിമ പ്രവര്‍ത്തകര്‍ക്കായി ഒരിടം ; ‘പെപ്പര്‍ മിന്റ് ഹോമിന്റെ’ പ്രവര്‍ത്തനം ആരംഭിച്ചു

പെപ്പര്‍ മിന്റ് ഹോമിന്റെ' പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: സിനിമ പ്രവര്‍ത്തകര്‍ക്കായി ആരംഭിച്ച ‘പെപ്പര്‍ മിന്റ് ഹോമിന്റെ’ പ്രവര്‍ത്തനം ആരംഭിച്ചു. കാക്കാനാട് എന്‍ ജി ഓ ക്വാട്ടേഴ്‌സിന് സമീപം ആരംഭിച്ച പെപ്പര്‍ മിന്റ് ഹോമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ എന്‍ എം നിര്‍വ്വഹിച്ചു. സംവിധായകന്‍ ക്രിസ്‌റ്റോ ടോമി, നടി റീന മറിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിനിമ സംബന്ധിയായ ചര്‍ച്ചകള്‍ക്കും സിനിമകള്‍ കാണുവാനും പുസ്തകങ്ങള്‍ വായിക്കുവാനും ഒരിടമാണ് ‘പെപ്പര്‍ മിന്റ് ഹോം’. അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ബോബ് ഡങ്കന്റെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ‘പെപ്പര്‍ മിന്റ് ഹോമില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button