CinemaGeneralLatest NewsMollywoodNEWS

‘കർണ്ണൻ’; കയ്യിൽ വിലങ്ങുമായി ധനുഷ് , ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തുവിട്ടിട്ടുണ്ട്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ‘കർണ്ണന്റെ’ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചോരയൊലിപ്പിച്ച് കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണാനാകുക. നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പിലാണ് ചിത്രത്തിന്റെ സംവിധായകൻ മാരി ശെല്‍വരാജ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 9 ന് ചിത്രം തിയറ്ററിൽ എത്തും. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നത്. കൂടാതെ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനല്‍ വേലിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button