GeneralLatest NewsMollywoodNEWSSocial Media

ശോഭനയുമായി ഇനി സിനിമ ചെയ്യുമോ ? മറുപടിയുമായി മോഹൻലാൽ

മോഹൻലാൽ ട്വിറ്ററിൽ ആരാധകർക്ക് താനുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു

മോഹൻലാലിൻറെ ദൃശ്യം രണ്ടിന്റെ റിലീസിനായാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മോഹൻലാൽ ട്വിറ്ററിൽ ആരാധകർക്ക് താനുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഒരു ആരാധകൻ മോഹൻലാലിനോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു ചോദ്യം. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് മോഹൻലാലും മറുപടി നൽകി. ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി.

മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന, അൻസിബ, എസ്തർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button