CinemaGeneralKollywoodLatest NewsNEWS

വിശാലിനൊപ്പം പോലീസ് ഓഫീസറായി ശ്രദ്ധാ ശ്രീനാഥ് ; പ്രദർശനത്തിനൊരുങ്ങി ‘ചക്ര ‘

സൈനിക ഓഫീസറായ നായക കഥാപാത്രമാണ് വിശാലിന്റേത്

വിശാലും ശ്രദ്ധാ ശ്രീനാഥും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ചക്ര ‘ഫെബ്രുവരി 19 ന് പ്രദർശനത്തിനെത്തും. പുതുമുഖം എം.എസ്. ആനന്ദനാണ് സംവിധായകന്‍. ‘ വെല്‍ക്കം ടു ഡിജിറ്റല്‍ ഇന്ത്യ ‘ എന്ന ടാഗുമായി എത്തുന്ന ‘ചക്ര’ സൈബര്‍ ക്രൈം പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ ത്രില്ലറാണ്.

സൈനിക ഓഫീസറായ നായക കഥാപാത്രമാണ് വിശാലിന്റേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജീനാ കസാന്‍ഡ്രെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കര്‍, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാ ഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ‘ചക്ര’ നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button