GeneralKollywoodLatest NewsNEWSWOODs

പാലഭിഷേകം നിധിയ്ക്ക്: നടി നിധി അഗർവാളിന് തമിഴ് നാട്ടിൽ ക്ഷേത്രം ഒരുങ്ങി

വാലൻറ്റൈൻസ് ദിനത്തിൽ താരത്തിന്‍റെ തെലുങ്കു, തമിഴ് ഫാൻസ്‌ ചേർന്നാണ് അമ്പലം ഒരുക്കിയത്

ഖുശ്‌ബു, നയൻതാര എന്നീ പ്രമുഖ നടിമ്മാരുടെ പേരിൽ ക്ഷേത്രം നിർമ്മിച്ച തമിഴ്നാട്ടിൽ വീണ്ടും ഒരു നടിയ്ക്കായി ക്ഷേത്രം ഒരുങ്ങി. ഇത്തവണ തമിഴ് ആരാധകർ നടി നിധി അഗർവാളിന്‍റെ പേരിലാണ് ക്ഷേത്രം നിർമ്മിച്ചത്.

Read Also: അത്രത്തോളം കുഴഞ്ഞിരുന്ന ഞങ്ങളെ മണി അടിപൊളിയാക്കി മാറ്റി: കലാഭവന്‍ മണി എന്ന സുഹൃത്തിനെക്കുറിച്ച് റഹ്മാന്‍

വാലൻറ്റൈൻസ് ദിനത്തിൽ താരത്തിന്‍റെ തെലുങ്കു, തമിഴ് ഫാൻസ്‌ ചേർന്നാണ് അമ്പലം ഒരുക്കിയത്. ചെന്നൈയിൽ ആണ് ക്ഷേത്രം ഉയർന്നത്. സാരിയും സ്ലീവ്ലെസ്സ് ബ്ലൗസും ധരിച്ച രീതിയിലെ നിധിയുടെ പ്രതിമയിൽ പൂജ, പാലഭിഷേകം നടത്തുന്ന ചിത്രങ്ങൾ പുറത്തു വന്നു.

Read Also: ബോളിവുഡ് താരം ദിയ മിർസ വീണ്ടും വിവാഹിതയായി

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സജീവമായ താരമാണ് നിധി അഗർവാൾ. മുന്ന മൈക്കിൾ ആണ് നടിയുടെ അരങ്ങേറ്റ ചിത്രം. തമിഴിൽ ജയം രവി ചിത്രമായ “ഭൂമി”യിൽ താരം വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button