FestivalGeneralLatest NewsMollywoodNEWS

‘വേലുകാക്ക ഒപ്പ് കാ’ ; രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രന്‍സിന്റെ ചിത്രവും

അശോക് ആര്‍ കലിതയാണ് ചിത്രം സംവിധാനം ചെയ്തത്

കൊച്ചി: രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ദ്രന്‍സ് നായകന്‍ ആകുന്ന ‘വേലുകാക്ക ഒപ്പ് കാ’ എന്ന ചിത്രം തിരഞ്ഞെടുത്തു. അശോക് ആര്‍ കലിതയാണ് ചിത്രം സംവിധാനം ചെയ്തത്. ഷാജി ജേക്കബ് ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അനാഥമാവുന്ന വാര്‍ദ്ധക്യത്തിന്റെ നൊമ്പരങ്ങള്‍ വരച്ചു കാട്ടുന്ന ഈ ചിത്രം പുതിയ കാലത്തിലേക്ക് ഉള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഇന്ദ്രന്‍സ്, ഉമ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ പാഷാണം ഷാജി, നസീര്‍ സംക്രാന്തി, സത്യന്‍ എംഎ, ഷെബിന്‍ ബേബി, മാസ്റ്റര്‍ അര്‍ണവ് ബിജു വയനാട്, വിസ്മയ, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോന്‍, വേണു, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, റെനില്‍ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രന്‍ മേലുകാവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

എകെജി ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുംതട്ടില്‍, സിബി വര്‍ഗീസ് പള്ളുരുത്തികരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേലുക്കാക്ക എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സത്യന്‍ എം.എ ആണ്. എഡിറ്റിംഗ് ഐജു അന്റു. മുരളി ദേവ്, ശ്രീനിവാസന്‍ മാമുറി എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനങ്ങള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്‌കോ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, പോള്‍ കെ സോമന്‍ കുരുവിള. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം, അസോസിയേറ്റ് ഡയറക്ടര്‍- വിനയ് ബി ഗീവര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രകാശ് തിരുവല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ചെന്താമരാക്ഷന്‍, കലാസംവിധാനം- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- അഭിലാഷ് വലിയകുന്ന്, വസ്ത്രാലങ്കാരം- ഉണ്ണികോട്ടക്കാട്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- ദിലീപ് കുറ്റിച്ചിറ, സ്റ്റില്‍സ്- രാംദാസ് മറ്റൂര്‍, ഡിസൈന്‍സ്- സജീഷ് എം ഡിസൈന്‍സ്.

shortlink

Related Articles

Post Your Comments


Back to top button