GeneralLatest NewsMollywoodNEWS

ഏതു മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യനായ വ്യക്തി ; രമേശ് പിഷാരടിയെക്കുറിച്ച് ധർമജൻ

വളരെ ആലോചിച്ചും ബുദ്ധിപൂർവവും തീരുമാനമെടുക്കുന്നയാളാണ് പിഷാരടി, രമേശ് പിഷാരടി

സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നത് ചർച്ചക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ നടനും സുഹൃത്തുമായ ധർമജൻ ബോൾഗാട്ടി രമേശ് പിഷാരടിയുടെ കോൺഗ്രസിലേക്കുള്ള വരവിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യനാണെന്ന് ധർമജൻ പറയുന്നു.

തന്നോടൊപ്പം പിഷാരടി കൂടി കോൺഗ്രസിലേക്ക് വരുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമാകുമെന്നും ധര്‍മജൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കൾ തീരുമാനിക്കേണ്ട കാര്യമാണെന്നും നേതൃത്വം ആവശ്യപ്പെട്ടാൽ എവി‍ടെയും മത്സരിക്കാൻ താൻ തയാറാണെന്നും ധർമജൻ പറഞ്ഞു.

‘വളരെ ആലോചിച്ചും ബുദ്ധിപൂർവവും തീരുമാനമെടുക്കുന്നയാളാണ് പിഷാരടി. അദ്ദേഹം എന്നും കോൺഗ്രസ് അനുഭാവിയായിരുന്നു. ഞങ്ങൾ തമ്മിൽ രാഷ്ട്രീയം സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്ടപ്പോൾ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും. വർഷങ്ങളായി തുടരുന്ന കൂട്ടുകെട്ടാണ് ഞങ്ങൾ തമ്മിൽ. മത്സരിച്ചില്ലെങ്കിൽ പിഷാരടി പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പാണ്. അറിയപ്പെടുന്ന നേതാവായി മാറുമെന്നും ധർമജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button