CinemaGeneralLatest NewsMollywoodNEWS

പത്തൊമ്പതാം നൂറ്റാണ്ട് ; ചിത്രത്തിലെ നായികയെ വെളിപ്പെടുത്തി വിനയൻ

കയാദു മറാത്തി, കന്നഡ സിനിമകളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. നടൻ സിജു വിൽസണ്‍ ആൺ ചിത്രത്തിൽ നായകനായെത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ നായികയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയൻ. പൂനെ മോഡലും നടിയുമായ കയാദു ആൺ ചിത്രത്തിൽ നായികയായെത്തുന്നത്.

”പത്തൊമ്പതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്, വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം”, നായികയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റര്‍ പങ്കുവെച്ച് വിനയൻ കുറിച്ചു.

കയാദു മറാത്തി, കന്നഡ സിനിമകളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്.”പത്തൊമ്പതാം നൂറ്റാണ്ടി”ൽ നവോഥാന നായകനും ധീര പോരാളിയുമായിരുന്ന ആറാട്ടു പുഴ വേലായുധ പണിക്കരായാണ് സിജു വിൽസൺ എത്തുന്നത്. മാറുമറയ്ക്കൽ സമരനായിക നങ്ങേലിയായാണ് ചിത്രത്തിൽ കയാദു എത്തുന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button