CinemaGeneralLatest NewsMollywoodNEWS

മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസനെ സമ്മാനിക്കുന്നു ; വിനയൻ

പത്തൊൻപതാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് വിനയൻ

മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനെ അഭിമാനത്തോടെ സമ്മാനിക്കുന്നുവെന്ന് സംവിധായകൻ വിനയൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് സംസാരിക്കുകയായിരുന്നു വിനയൻ. കുതിരപ്പുറത്ത് യുദ്ധസജ്ജനായി നിൽക്കുന്ന സിജു വിൽസനൊപ്പം സിനിമയിലെ നായികയായ കയാദുവും പോസ്റ്ററിൽ ഉണ്ട്.

‘പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹൃത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്… ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു… നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം.’–വിനയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button