FestivalGeneralIFFKLatest NewsMollywoodMovie GossipsNEWS

വീണ്ടും വിവാദം ഉയര്‍ത്തുന്നതില്‍ സലിം കുമാറിന് രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം ; കമല്‍

ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് സലിം കുമാർ

തിരുവനന്തപുരം: ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിന് നടൻ സലിം കുമാറിനെ ക്ഷണിച്ചില്ലെന്ന വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അരമണിക്കൂര്‍ സംസാരിച്ചെന്നും കമല്‍ പറഞ്ഞു. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം  എന്നും കമൽ പറഞ്ഞു.

ഷാജി എന്‍ കരുണിനെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നതായും അവഹേളിച്ചിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി. അദ്ദേഹത്തിന് വേദനിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു.

അതേസമയം ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് സലിം കുമാർ അറിയിച്ചു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലി൦ കുമാറിന്‍റെ പ്രതികരണം. തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും സലി൦ കുമാ൪ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button