GeneralLatest NewsNEWSSocial Media

“ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി”; ദൃശ്യം 2ന്‍റെ വിജയത്തില്‍ നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

"ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും"

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ  ചിത്രം  ദൃശ്യം 2വിന്‍റെ  വിജയത്തിന് പിന്നിൽ  മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന്  സന്ദീപ് വാര്യര്‍.  ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും .  ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല എന്നാണ് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നത്.

Read Also: ടി.കെ രാജീവ് കുമാറിന്റെ ചിത്രത്തിൽ ഷെയിൻ നിഗം നായകൻ

സന്ദീപ് വാര്യരുടെ വാക്കുകളിങ്ങനെ; “ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.  മലയാള സിനിമ പുതിയൊരു നോര്‍മലിലേയ്ക്ക്  വിജയകരമായി കടന്നിരിക്കുകയാണ്.

Read Also: T – സുനാമി തയ്യാറാകുന്നു; ബാലു വർഗീസ് നായകൻ

https://www.facebook.com/Sandeepvarierbjp/posts/5099001286808263

ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല.

Read Also: പൃഥ്വിരാജിൻ്റെ ‘തീർപ്പി’ന് തുടക്കം; ആദ്യസീൻ കടവന്ത്രയിലെ കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച്

2016ലെ ഡിമോണിറ്റൈസേഷന്‍, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്‍റെ  നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്”.

shortlink

Related Articles

Post Your Comments


Back to top button