BollywoodCinemaGeneralLatest NewsNEWS

‘അത്‌രംഗി രേ’ ധനുഷ് വീണ്ടും ബോളിവുഡിലേക്ക് ; ഇത്തവണ അക്ഷയ് കുമാറിനൊപ്പം, ചിത്രം തിയറ്ററിലേക്ക്

ഓ​ഗസ്റ്റ് 6 - ന് ചിത്രം തിയറ്ററിൽ എത്തും

ധനുഷ് വീണ്ടും ബോളിവൂഡിലെത്തുന്ന ചിത്രമാണ് ‘അത്‌രംഗി രേ’. സാറ അലി ഖാനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓ​ഗസ്റ്റ് 6ന് ചിത്രം തിയറ്ററിൽ എത്തും.

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ദില്ലിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ധനുഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ നേരത്തെ പങ്കുവച്ചിരുന്നു.ദേശിയ പുരസ്‌കാര ജേതാവായ ഹിമാൻഷു ശർമയാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്.

2013ൽ റിലീസ് ആയ ‘രാഞ്ച്ന’ എന്ന ചിത്രത്തിലാണ് ധനുഷ് ബോളിവുഡിൽ നായകനായി എത്തിയത്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അത്.

shortlink

Related Articles

Post Your Comments


Back to top button