CinemaGeneralKollywoodLatest NewsNEWSVideos

”സൂരരൈ പൊട്ര്” ; ഡിലീറ്റ് ചെയ്ത രംഗങ്ങൾ കാണാം , വീഡിയോ

ദൈര്‍ഘ്യം കാരണം നീക്കം ചെയ്‍ത രംഗമാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്

സൂര്യയുടെ അടുത്തിടയിൽ പുറത്തിറങ്ങിയ ചിത്രമാണ് ”സൂരരൈ പൊട്ര്”. ഗംഭീര വിജയമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ സിനിമയിലെ നീക്കം ചെയ്‍ത രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. താരങ്ങള്‍ അടക്കം ഇത് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ദൈര്‍ഘ്യം കാരണം നീക്കം ചെയ്‍ത രംഗമാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിമാന കമ്പനി തുടങ്ങാനാകാതെ എല്ലാം നഷ്ടപ്പെട്ട നില്‍ക്കുന്ന മാരന്‍(സൂര്യ) ഭാര്യയായ ബൊമ്മിയുടെ ബേക്കറിയില്‍ വെയ്റ്ററായി ജോലി നോക്കുന്നതാണ് ഡിലീറ്റഡ് സീനിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്തില്‍ കലപ്പ വെച്ച് നിലം ഉഴുന്ന മാരനെയും കാണാം.കടമടക്കാനാകാതെ വീട് നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വരുന്ന, മകന്റെ കഷ്ടപ്പാടില്‍ തളര്‍ന്നു പോകുന്ന ഉര്‍വശിയുമാണ് ചില രംഗങ്ങളിലുള്ളത്. അപര്‍ണ ബാലമുരളിയും ചില രംഗങ്ങളില്‍ കടന്നുവരുന്നുണ്ട്.

എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ എടുത്തത്. മികച്ച തിരക്കഥയും സംവിധാനവും ആയിരുന്നു ചിത്രത്തിന്റേത്.

shortlink

Related Articles

Post Your Comments


Back to top button