GeneralLatest NewsMollywoodNEWSUncategorized

പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി ധർമജൻ

പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലില്‍ ധർമജൻ

സംസ്ഥാന സർക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടൻ ധർമജൻ ബോൾഗാട്ടി. സമരക്കരുടെ വിഷമം കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് താരം പറയുന്നു. പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലില്‍ എത്തിയപ്പോഴായിരുന്നു ധർമജൻ്റെ പ്രസ്താവന.

‘യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. റൈറ്റ് ആയാലെ ഈ രാജ്യം നന്നാവുകയുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാവുകയുള്ളു. അതിന് യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരണം. അങ്ങനെ സംഭവിച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകും. ശരിക്കും നമ്മുടെ കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി’. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button