GeneralLatest NewsMollywoodNEWS

കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാലും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല; സന്തോഷ് പണ്ഡിറ്റ്

കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാലും സംസ്ഥാനങ്ങള്‍ നികുതി കുറക്കുവാന്‍ തയ്യാറാകുന്നില്ല

ദിനം പ്രതി ഇന്ധന വില വർദ്ധനവ് രേഖപ്പെടുത്തുകയാണ്. ഇതിൽ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. വില കൂടുമ്പോള്‍ അതില്‍ പകുതിയോളം കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതിയാണ്. വില കുറക്കണമെങ്കില്‍ ജിഎസ്ടി മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയാകുമെന്നു പറഞ്ഞ സന്തോഷ് പണ്ഡിറ്റ് കേന്ദ്രം തയ്യാറായാലും സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ലെന്നും പറഞ്ഞു

‘ഇന്ധനവില കൂടുമ്ബോള്‍ അതില്‍ പകുതിയും കേന്ദ്രവും, സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതി വിഹിതം ആണല്ലോ . ഇന്ധന വില കുറയ്ക്കാൻ ജിഎസ്ടി മാത്രം നടപ്പില്‍ ആക്കിയാല്‍ വില പകുതി ആകും. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാലും സംസ്ഥാനങ്ങള്‍ നികുതി കുറക്കുവാന്‍ തയ്യാറാകുന്നില്ല എന്ന് കേന്ദ്ര മന്ത്രി. സംസ്ഥാന സര്‍ക്കാരുകള്‍ ഡീസല്‍ പെട്രോള്‍ നികുതി കുറക്കുവാന്‍ തയ്യാറായാല്‍ വില പകുതിയാകും. നിലവില്‍ ഒരു ലിറ്റര്‍ അടിക്കുമ്ബോള്‍ പകുതിയോളം നികുതി ആണ്. കേന്ദ്ര സര്‍ക്കാര്‍ ആ നികുതി വേണ്ടെന്നു വെക്കുവാന്‍ തയ്യാറാണത്രേ. ഇനി ഇന്ധന വില കുറയണം എങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം എടുക്കേണ്ടി വരും .. ഇന്ധനവും GST മാത്രം ആക്കിയാല്‍ ഇന്ത്യ മുഴുവന്‍ ഒരേ വിലയാകും’- സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button