CinemaGeneralMollywoodNEWS

എന്നെ സാര്‍ എന്ന് വിളിക്കരുതെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്: വോയിസ് മെസേജിനെക്കുറിച്ച് മണികണ്ഠൻ ആചാരി

ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു

തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന മണികണ്ഠൻ ആചാരിക്ക് സിനിമയില്‍ അവസരം നല്‍കിയത് സംവിധായകന്‍ രാജീവ്‌ രവിയായിരുന്നു. തന്റെ രണ്ടാമത്തെ ചിത്രമായ ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമ റിലീസ് ചെയ്യും മുന്‍പേ താന്‍ ദുല്‍ഖര്‍ സല്‍മാന് അയച്ച ഒരു വോയിസ് മെസേജിന്റെ കഥ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് മണികണ്ഠൻ ആചാരി. രാജീവ്‌ രവി സംവിധാനം ചെയ്തു റിലീസിന് തയ്യാറെടുക്കുന്ന ‘തുറമുഖം’ എന്ന സിനിമയിലും വേറിട്ട ഒരു വേഷം മണികണ്ഠൻ ആചാരി ചെയ്തു കഴിഞ്ഞു. ‘കമ്മട്ടിപാടം’ എന്ന സിനിമയ്ക്ക് ശേഷം അത്രയും മികച്ച വേഷങ്ങള്‍ ഒന്നും മണികണ്ഠൻ ആചാരിയ്ക്ക് മലയാള സിനിമ നല്‍കിയിരുന്നില്ല.

” ‘അയാള്‍ ജീവിച്ചിരുപ്പുണ്ട്’ എന്ന സിനിമ ഇറങ്ങും മുന്‍പേ ഞാന്‍ ദുല്‍ഖര്‍ സല്‍മാന് ഒരു വോയിസ് മെസേജ് അയച്ചിരുന്നു. ഞാന്‍ വോയിസ് മെസേജിന്റെ ആളാണെന്നു മനസിലാക്കിയിട്ടാവാണം ദുല്‍ഖറും എനിക്ക് തിരിച്ചു വോയിസ് മെസേജ് അയച്ചത്. ഞാന്‍ ‘സാര്‍’ എന്ന് വിളിച്ചാണ് ദുല്‍ഖറിനോട് കാര്യം പറഞ്ഞത്. സാര്‍, എന്റെ സിനിമ പത്താം തീയതി റിലീസാണ് പ്രാര്‍ത്ഥനയുണ്ടാകണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു, “മണികണ്ഠൻ ചേട്ടാ എന്നെ ദയവു ചെയ്തു സാര്‍ എന്ന് വിളിക്കരുത്, പുതിയ ചിത്രത്തിന് എല്ലാ ആശംസകളും. ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ഇല്ല വരുമ്പോള്‍ നേരില്‍ കാണാം”. ആ വോയിസ് മെസേജ് ഒരു നിധിപോലെ ഞാന്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button