InterviewsLatest NewsNEWS

മമ്മൂക്കയെക്കാൾ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് ബുദ്ധിമുട്ട്: ഷൈൻ ടോം ചാക്കോ

മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് ബുദ്ധിമുട്ട് എന്ന് നടൻ ഷൈൻ ടോം ചാക്കോ. മമ്മൂട്ടിയ്ക്കൊപ്പവും ദുൽ‍ഖറിനോടൊപ്പവും ഷൈൻ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ കുറുപ്പാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷൈൻ ടോം ചാക്കോയുടെ ചിത്രം. മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിത രണ്ട് താരങ്ങൾക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെയ്ക്കുകയാണ് ഷൈൻ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ.

ഷൈന്റെ വാക്കുകൾ :

‘മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണം മമ്മൂട്ടി സിനിമകളില്‍ ഇതിനു മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നിവയിൽ. അതിന് ശേഷമാണ് ‘ഉണ്ട’യില്‍ അഭിനയിക്കുന്നത്. എന്നാൽ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല.

മമ്മൂക്ക നമ്മൾ സിനിമയിൽ കാണുന്ന കഥാപാത്രങ്ങൾ പോലെയാണ്. ഭയങ്കരമായി സംസാരിക്കും. നമ്മൾ തനിയെ കംഫേർട്ടാകും. എന്നാൽ പെട്ടെന്ന് കയറി വന്ന് അദ്ദേഹത്തിനോടൊപ്പം സംസാരിക്കാൻ കഴിയില്ല. താൻ മമ്മൂക്കയ്ക്കൊപ്പം സംസാരിക്കുന്നത്ത മൂന്ന് പടം അസിസ്റ്റ് ചെയ്ത് ഉണ്ട ചെയ്തതിന് ശേഷമാണ്. ഭീഷ്മ പർവത്തിൽ എത്തിയപ്പോഴാണ് കുറച്ച് കൂടി ഈസിയായത്. എന്നാൽ ദുൽഖറുമായി വേറെ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ ഒരുപാട് സംസാരിക്കാനുള്ള കാര്യമൊന്നുമില്ല. പക്ഷെ മമ്മൂക്കയുമായി നല്ല സൗഹൃദത്തിലാണ്.’

 

shortlink

Related Articles

Post Your Comments


Back to top button