InterviewsLatest NewsNEWS

തന്റെ ഏറ്റവും വലിയ ആരാധിക ഭാര്യയാണ്, താൻ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ : യേശുദാസ്

തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന അവരുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധർവൻ യേശുദാസ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പ്രിയ പത്നിയെ കുറിച്ച് കൈരളി ടിവിയ്ക്ക് നൽകിയ യേശുദാസിന്റെ ഒരു അഭിമുഖമാണ്. തന്റെ ഏറ്റവും വലിയ ആരാധിക ഭാര്യ പ്രഭയാണ് എന്നും താൻ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് ഭാര്യയെന്നുമാണ് യേശുദാസ് പറയുന്നത്. പാട്ടുകളിലൂടെയായാണ് താനും അദ്ദേഹത്തെ ആരാധിച്ച് തുടങ്ങിയതെന്ന് പ്രഭയും പല അവസരത്തിലും പറഞ്ഞിട്ടുമുണ്ട്

ദാസേട്ടന്റെ വാക്കുകൾ :

‘ഞാന്‍ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ. അതും ഇഷ്ടപ്പെടും. കാരണം അത് അങ്ങനെയങ്ങ് ലയിച്ച് കിടക്കുകയാണ്. അവള്‍ക്ക് ഇഷ്ടക്കുറവേ വരില്ല. അണ്‍കണ്ടീഷണല്‍ ലവാണ്. അതുകൊണ്ട് തന്നെ അവളെക്കുറിച്ച് എനിക്ക് ടെന്‍ഷനേയില്ല. പ്രിയപ്പെട്ടവരെ തൃപ്തിപ്പെടുത്തുക എന്നത് തന്നെ സംബന്ധിച്ച് ടാസ്‌ക്കേയല്ല’.

യേശുദാസിന്റെ എല്ലാ ഗാനങ്ങളും സൂക്ഷിച്ച് വെക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ടെന്നാണ് ഭാര്യ പ്രഭ പറയുന്നത്. ‘വിവാഹത്തിന് മുന്‍പ് തന്നെ ദാസേട്ടന്റെ അമ്മയേയും സഹോദരിയേയും അറിയാം. സഹോദരിയുമായി നല്ല കൂട്ടാണ്. വിവാഹ ശേഷവും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. മകളെ നോക്കിയത് പോലെ തന്നെയാണ് എന്നേയും നോക്കിയത്. വേറെ വീട്ടില്‍ പോവുകയാണെന്നുള്ള തോന്നലുകളോ ഭയമോ ഒന്നും ഉണ്ടായിരുന്നില്ല’- പ്രഭ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments


Back to top button