Uncategorized

വിവാഹവേദിയിൽ കിടിലൻ ഡാൻസുമായി അഞ്ജു കുര്യൻ ; വീഡിയോ

അഞ്ചു കുര്യൻ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജു കുര്യൻ. നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ചു സിനിമയിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന്‌ ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത്, ഞാൻ പ്രകാശൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അഞ്ചു കുര്യൻ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു വിവാഹവേദിയിൽ കസിൻസിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് അഞ്ചു പങ്കുവച്ചിരിക്കുന്നത്. പഴയ സ്കൂൾകാലത്തേക്ക് തിരിച്ചുപോയതു പോലെ എന്നാണ് അഞ്ജു കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്.

 

കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്. ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേൽ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button