GeneralLatest NewsMollywoodNEWSSocial Media

പുതിയ മാറ്റത്തിനൊരുങ്ങി നടി ഭാവന ; താരത്തിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ജിമ്മിൽ എത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ കുറിപ്പ്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും താരം അന്യഭാഷാ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഭാവന പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വർക്ക്ഔട്ടിനായി ജിമ്മിൽ എത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ കുറിപ്പ്.

ലോക്ക് ഡൗണ്‍ കാലത്ത് തടികൂടിയതായി ഭാവന പറഞ്ഞിരുന്നു. ”ഇപ്പോൾ തിരിഞ്ഞുനോക്കരുത്, നിങ്ങള്‍ ഒരിക്കലും ആ വഴിയിലല്ല”എന്നാണ് ഭാവന ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് നിരവധി പേർ ആശംസയുമായി എത്തിയിട്ടുണ്ട്.

https://www.instagram.com/p/CLqY362FU0B/?utm_source=ig_web_copy_link

‘ഇൻസ്‍പെക്ടര്‍ വിക്രം’  ആണ്  ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയില്‍ ഭാവനയുടെ നായകൻ. സിനിമയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button