CinemaGeneralLatest NewsMollywoodNEWS

‘മഹാവീര്യർ’ എബ്രിഡ് ഷൈൻ ചിത്രത്തിൽ നിവിൻ പോളിയും ആസിഫ് അലിയും ; ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളിയും ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹാവീര്യർ’. ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു. കന്നഡ നടി ഷാൻവി ശ്രീയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ലാൽ, സിദ്ദീഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നു. നിവിൻ പോളിയും ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. ജയ്പൂർ ആണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ.

പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button