CinemaGeneralLatest NewsNEWSSongs

കാത്തിരിപ്പിന് വിരാമം; ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന “മെമ്പർ രമേശൻ ഒൻപതാം വാർഡി”ലെ ഗാനം പുറത്തിറങ്ങി

ഈ ഗാനത്തിന്‍റെ റ്റീസർ പുറത്തു വന്നതു മുതൽ ഗാനത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ

നവാഗതരായ ആൻറ്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. അർജ്ജുൻ അശോകൻ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനമാണിത്.

Read Also: വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് പേരിട്ടു

ആദ്യ പോസ്റ്റർ പുറത്ത് വന്നത് മുതൽ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. “പ്രേമം” എന്ന നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മയുടെ വരികളിൽ പിറന്ന “മലരേ” എന്ന ഗാനം പോലെ “മെമ്പര്‍ രമേശൻ 9-ാം വാര്‍ഡി”ലെ “അലരേ” എന്ന വരികളും പ്രേക്ഷകർ നെഞ്ചേറ്റും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഈ ഗാനത്തിന്‍റെ റ്റീസർ പുറത്തു വന്നതു മുതൽ ഗാനത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

Read Also: ചിത്രീകരണത്തിനിടെ ബാലൻസ് തെറ്റി വീണ് പ്രിയ വാര്യർ; ദൃശ്യങ്ങൾ പുറത്ത് വിട്ട് താരം

തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പോലെ അഭിനേതാക്കളുടെ ചിത്രങ്ങളുള്ള സിനിമയുടെ പോസ്റ്റർ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആയിട്ടാണ് താരങ്ങള്‍ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്. അര്‍ജുന്‍ അശോകന്‍, സാബുമോന്‍, ജോണി ആൻറ്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

 

shortlink

Related Articles

Post Your Comments


Back to top button