GeneralLatest NewsMollywoodNEWSSocial Media

തലമുറകൾക്കതീതമായി അന്നും ഇന്നും മമ്മൂട്ടി ; ഇനി ഒരു ചിത്രം കൂടി വേണം, ആഗ്രഹം പങ്കുവെച്ച് സുപ്രിയ

മമ്മൂട്ടിയും സുകുമാരനും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്

മലയാള സിനിമയുടെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. പ്രേക്ഷകരെ പോലെ തന്നെ സിനിമാതാരങ്ങളിലും മമ്മൂട്ടിയ്ക്ക് വന്‍ ആരാധകരുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നടന്‍ പൃഥ്വിരാജ് പങ്കുവച്ചൊരു ചിത്രമാണ് വൈറലായിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയോട് സംസാരിച്ചു കൊണ്ട് അരികില്‍ ഇരിക്കുകയാണ് പൃഥ്വിരാജ്. ഈ ചിത്രത്തോടൊപ്പം പഴയൊരു ചിത്രം കൂടി പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയും സുകുമാരനും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഇരുചിത്രങ്ങളിലും ഗ്ലാമര്‍ ഒട്ടും കുറയാതെ വലിയ മാറ്റങ്ങൾ ഒന്നുമില്ലാത്ത മമ്മൂട്ടിയെ കാണാം.

https://www.instagram.com/p/CLquXU5gsPR/?utm_source=ig_web_copy_link

ഈ ചിത്രങ്ങൾ പൃഥ്വിരാജിന്റെ അമ്മ മല്ലിക, ഭാര്യ സുപ്രിയ എന്നിവരും പങ്കുവെച്ചതോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘തലമുറകൾക്കതീതമായി അന്നും ഇന്നും മമ്മൂട്ടി… God Bless…’ എന്ന് മല്ലിക സുകുമാരന്‍ കുറിച്ചു. പൃഥ്വി ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ സ്നേഹമറിയിച്ചപ്പോള്‍ മറുപടിയായി സുപ്രിയ ഒരു ആവശ്യം ഉന്നയിച്ചു. ‘ഇത് പോലെ അല്ലിക്കൊപ്പം ഒരു ചിത്രം വേണം’ എന്നതായിരുന്നു ആവശ്യം. ‘മമ്മൂക്ക അന്നും ഇത് പോലെ തന്നെയിരിക്കും’ എന്ന് അവിടെ കമന്റ് ചെയ്ത ഒരു ആരാധകന്, ‘അതിലെന്ത്‌ സംശയം?’ എന്ന് സുപ്രിയ മറുപടിയും നല്‍കി.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് മമ്മൂട്ടി ഇപ്പോള്‍. നദിയ മൊയ്‌തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ആനന്ദ് സി ചന്ദ്രന്‍ ക്യാമറ, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്, സുഷിന്‍ ശ്യാം സംഗീതം. തപസ് നായകാണ് സംഗീത സംവിധാനം. വസ്ത്രാലങ്കാരം- സമീറ സനീഷ്. ദിലീഷ് പോത്തന്‍റെ സംവിധാന സഹായിയായ ദേവദത്തിന്‍റെ ആദ്യ തിരക്കഥയുമാണ് ‘ഭീഷ്മപര്‍വം.’ ആഷിക്ക് അബു ചിത്രം ‘റാണി പദ്മിനി’യുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് സഹതിരക്കഥാകൃത്ത്.

 

shortlink

Related Articles

Post Your Comments


Back to top button