GeneralLatest NewsNEWSSocial MediaVideos

ദൃശ്യം 3: “വരുണിന്‍റെ മാതാപിതാക്കൾ ഗീതയും പ്രഭാകറുമല്ല”; പ്രവചനവുമായി ആരാധകന്‍

വൈറലായി മാറിയ ദൃശ്യം 3 ക്ലൈമാക്‌സ് പ്രവചനം

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന “ദൃശ്യം 2” പുറത്തിറങ്ങിയിട്ട് ദിവസങ്ങളായെങ്കിലും സമൂഹ മാധ്യമത്തിൽ ഇന്നും ചർച്ചാ വിഷയമായി തുടരുകയാണ്. ജോർജ്‌ കുട്ടിയെയും കുടുംബത്തെയും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

Read Also: മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ശില്‍പ ഷെട്ടി ; ചിത്രങ്ങൾ

https://www.instagram.com/p/CLogXhzFv0y/?utm_source=ig_web_copy_link

ഇനി ദൃശ്യം മൂന്നാം ഭാഗത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. “ദൃശ്യം 3″യെ കുറിച്ചുളള സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു. ചിത്രത്തെപ്പറ്റിയുള്ള രസകരമായ പ്രവചനങ്ങളുമായി നിരവധി പേരാണ് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ശ്രദ്ധ നേടിയ ഒരു ആരാധനകന്‍റെ വിഡിയോയാണ് ഇപ്പോഴത്തെ സമൂഹ മാധ്യമ ചർച്ചകളിൽ ഇടം നേടുന്നത്.

Read Also: അമിതവണ്ണത്തെ കുറിച്ച് പരിണീതി ചോപ്ര ; നടി വണ്ണമുള്ളവരെ പരിഹസിക്കുകയാണെന്ന് വിമർശനം

“വരുണ്‍ പ്രഭാകര്‍, പൊലീസ് ഓഫീസർ ഗീതയുടെയും, പ്രഭാകറിന്‍റെയും മകനല്ല” എന്നാണ് ദൃശ്യം മൂന്നാംഭാഗത്തെ പറ്റിയുള്ള യുവാവിന്‍റെ പ്രതികരണം. ഇതിനുളള വിശദീകരണവും വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button