GalleryGeneralLatest NewsMollywoodNEWSSocial Media

മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ ചിത്രം പങ്കുവെച്ച് അജു വർഗീസ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി കടയ്‍ക്കല്‍ ചന്ദ്രൻ എന്നാണ് അജു വര്‍ഗീസ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് ‘വണ്‍’.  അടുത്തിടയിൽ പുറത്തിറങ്ങിയ സിനിമയിലെ ഒരു പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മ്മൂട്ടിയും നിമിഷ സജയനുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടൻ അജു വർഗീസ്.

മമ്മൂട്ടി കസേരയിലിരുന്നു അണിയറപ്രവർത്തകരുമായി ചർച്ച നടത്തുന്ന ഒരു ചിത്രമാണ് അജു പങ്കുവെച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി കടയ്‍ക്കല്‍ ചന്ദ്രൻ’ എന്നാണ് അജു വര്‍ഗീസ് ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് സിനിമ. ബോബി- സഞ്‍ജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമ വൈകിയത്. ഇപോള്‍ ചിത്രം ഉടൻ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയം തന്നെയാകും സിനിമയുടെ ആകര്‍ഷണം.

ജോജു ജോർജ്, മുരളി ഗോപി, സുദേവ് നായർ, ഗായത്രി അരുൺ തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം.

shortlink

Related Articles

Post Your Comments


Back to top button