GeneralLatest NewsMollywoodNEWSSocial Media

മമ്മൂട്ടിക്കൊപ്പം സായാഹ്നം പങ്കിടാൻ അവസരം ; പാട്ട് മത്സരവുമായി ‘ദി പ്രീസ്റ്റ്‘ ടീം

ദി പ്രീസ്റ്റ് പാട്ട് മത്സരം എന്നാണ് കോണ്ടെസ്റ്റിന്റെ പേര്

മമ്മൂട്ടിക്കൊപ്പം ഒരു സായാഹ്നം പങ്കിടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി ദി പ്രീസ്റ്റ് ടീം. കോണ്ടസ്റ്റില്‍ തിരഞ്ഞെടുക്കുന്ന 10 കുട്ടികള്‍ക്കാണ് മമ്മൂട്ടിക്കൊപ്പം ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ലഭിക്കുക. ദി പ്രീസ്റ്റ് പാട്ട് മത്സരം എന്നാണ് കോണ്ടെസ്റ്റിന്റെ പേര്. ചിത്രത്തിന്റെ സംഗീത സംവിധായകനായ രാഹുല്‍ രാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

രാഹുല്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മുക്കക്കൊപ്പം ഒരു സായാഹ്നം ..!!

ദി പ്രീസ്റ്റ് പാട്ട് മത്സരം ..!!
കോണ്ടസ്റ്റിൽ പങ്കെടുക്കാനായി, ദ പ്രീസ്റ്റ് എന്ന ചിത്രത്തിലെ ‘നസ്രത്തിൽ…’ എന്ന ഗാനത്തിലെ ബേബി നിയ ചാർളി പാടിയ പല്ലവി പാടി, അതിന്റെ വീഡിയോ നിങ്ങളുടെ ഇൻസ്റ്റഗ്രാമിലോ പാരന്റസിന്റെ ഫെയ്ബുക്കിലോ #chillchildrenwithmammookka എന്ന ഹാഷ്ടാഗോടു കൂടി വീഡിയോ ഷെയർ ചെയ്യാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും മമ്മുക്കയോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അവസരം ലഭിക്കുന്നു. വീഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന ദിവസം മാർച്ച് 10 ..!!

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും ബി ഉണ്ണികൃഷ്ണൻ ഫിലിം കമ്പനിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഫെബ്രുവരി നാലാം തീയതിയാണ് ദി പ്രിസ്റ്റ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെക്കന്റ് ഷോ തുടങ്ങുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളും മാറ്റി വെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button