CinemaGeneralLatest NewsMollywoodNEWS

വിഷ്‍ണു ഉണ്ണികൃഷ്‍ണനും അന്ന രേഷ്‍മ രാജനും ഒന്നിക്കുന്നു ; ‘രണ്ട്’, റിലീസ് തീയതി പ്രഖ്യാപിച്ചു

കൊവിഡ് കാരണമായിരുന്നു ചിത്രം വൈകിയത്

വിഷ്‍ണു ഉണ്ണികൃഷ്‍ണനും അന്ന രേഷ്‍മ രാജനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘രണ്ട്’. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പ്രജീവ് സത്യവ്രതൻ നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 9 ന് തിയറ്ററിൽ റിലീസ് ചെയ്യും.
സുജിത് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രം വൈകിയത്.

വാവ എന്ന നാട്ടിൻപുറത്തെ ചെറുപ്പക്കാരനായിട്ടാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.അനീഷ് ലാല്‍ ആര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബാബു അന്നൂര്‍, സുബീഷ് സുധി, സുധി കോപ്പ, ഗോകുലൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുടെ ഫോട്ടോ ഇപോള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. എന്തായാലും സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
ടിനി ടോമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ട്.

shortlink

Related Articles

Post Your Comments


Back to top button