CinemaGeneralIndian CinemaLatest NewsMovie GossipsNEWSSocial MediaUncategorized

‘സാനി കൈദം’ ; പുതിയ മേക്കോവറിൽ കീർത്തി സുരേഷ്, ചിത്രീകരണം ആരംഭിച്ചു

'സാനി കൈദം' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ആരംഭിച്ചിരിക്കുന്നത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കീർത്തി തന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരമാണ് പങ്കുവെയ്ക്കുന്നത്.

‘സാനി കൈദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചിത്രമാണ് കീർത്തി പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു യാത്ര തുടങ്ങുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CLv_64qJb_H/?utm_source=ig_web_copy_link

വ്യത്യസ്‍തമായ മേക്കോവറിലാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ഉള്ളത്. എല്ലാവരും കീര്‍ത്തി സുരേഷിന് ആശംസകള്‍ നേരുന്നുണ്ട്. തമിഴ് സംവിധായകൻ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍.യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button