GeneralLatest NewsMollywoodNEWS

‘ദൃശ്യം മൂന്നിന്റെ കഥ’ ഇമെയിൽ അയക്കാം ; പ്രതികരണവുമായി ജീത്തു ജോസഫ്

സിനിമ ചെയ്യുന്നുണ്ടെങ്കില്‍ താൻ തന്നെയായിരിക്കും കഥയെഴുതുകയെന്നും ജീത്തു ജോസഫ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

ചിത്രത്തിന്റെ മൂന്നാംഭാഗം എപ്പോൾ എത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ച നടക്കുന്നത്. നിരവധി പേരാണ് ദൃശ്യം മൂന്നാം ചിത്രത്തിനായി കാത്തിരിക്കുന്നത്. മൂന്നുഭാഗത്തിലെ കഥ ഏത് രീതിയിലായിരിക്കും ജീത്തു അവതരിപ്പിക്കുക എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ കഥയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വ്യാജ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്.

ദൃശ്യം മൂന്നിന്റെ കഥ ഒരുപാട് പേര്‍ അയക്കുന്നുണ്ട്. എന്റെ ഇമെയിലിലേക്കാണ് അയക്കുന്നത്. ഞാൻ ആരോടും ദൃശ്യം 3 സിനിമയുടെ കഥ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ തന്നെയായിരിക്കും സിനിമയുടെ തിരക്കഥയെഴുതുകയെന്ന് ജീത്തു ജോസഫ് പറഞ്ഞു.
വാര്‍ത്തയില്‍ വ്യക്തത വരുത്തുകയായിരുന്നു ജീത്തു ജോസഫ്. സിനിമ ചെയ്യുന്നുണ്ടെങ്കില്‍ താൻ തന്നെയായിരിക്കും കഥയെഴുതുകയെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

”ഒരു റേഡിയോ അഭിമുഖത്തില്‍ നല്‍കിയതായിരുന്നു ഇമെയില്‍ വിലാസം. പുതിയ സിനിമ കഥകളുണ്ടെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിലും അവസരം നല്‍കാനായിരുന്നു മെയില്‍ സൂചിപ്പിച്ചത്. ഇപ്പോൾ എന്താണെന്നുവെച്ചാല്‍ എല്ലാവരും മെയില്‍ അയക്കുന്നു. മെയില്‍ ബൌണ്‍സ് ആയി മാറുകയാണ്. ഇപ്പോൾ മെയില്‍ സ്വീകരിക്കാൻ പറ്റുന്നില്ല. ആരും അതില്‍ മെയില്‍ അയക്കേണ്ടതില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു”. ദൃശ്യം മൂന്ന് സിനിമ ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button