GeneralLatest NewsMollywoodNEWS

‘എന്റെ സുന്ദരന്‍’ 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹവേഷത്തില്‍ എത്തിയ അച്ഛന്റെ ചിത്രവുമായി നമിത

'എന്റെ സുന്ദരന്‍' എന്ന് വിശേഷിപ്പിച്ചാണ് നമിത അച്ഛന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടി നമിത പ്രമോദ്. താരം ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹവേഷത്തില്‍ എത്തിയ അച്ഛന്റെ ചിത്രമാണ് നമിത പങ്കുവച്ചത്. ‘എന്റെ സുന്ദരന്‍’ എന്ന് വിശേഷിപ്പിച്ചാണ് നമിത അച്ഛന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കല്യാണ ദിവസം ധരിച്ച മുണ്ടും ജുബ്ബയും അച്ഛന്‍ വീണ്ടും അണിഞ്ഞപ്പോള്‍ ഫോട്ടൊയെടുത്ത് ഇന്‍സ്റ്റ​ഗ്രാം സ്റ്റാറ്റസ് ആക്കുകയായിരുന്നു നമിത. അമ്മയാണ് അച്ഛന്റെ സ്റ്റൈലിസ്റ്റ് എന്നും താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button