CinemaGeneralKollywoodLatest NewsMollywoodNEWS

എന്തുകൊണ്ട് മലയാളം സിനിമ സംവിധാനം ചെയ്യുന്നില്ല?: ഗൗതം വാസുദേവ് മേനോന്‍

തമിഴ് സിനിമയിലെ പ്രണയ സാന്നിദ്ധ്യമാണ് ഗൗതം വാസുദേവ് മേനോന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, അഭിനേതാവ് തുടങ്ങി സിനിമയിൽ കൈവച്ച എല്ലാ മേഖലകളിലും സ്വന്തമായ ഇടം നേടിയിട്ടുണ്ട് ഗൗതം. മലയാളിയാണെങ്കിലും ഇതുവരെ ഒരു മലയാളം സിനിമ സംവിധാനം ചെയ്തിട്ടില്ല.

സംവിധാനം ചെയ്‌ത എല്ല ചിത്രങ്ങളിലും മലയാളിത്തമുള്ള കഥാപാത്രങ്ങളെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തി, തന്റെ മലയാള ബന്ധം നിലനിർത്താൻ ഗൗതം മേനോൻ ശ്രമിക്കാറുണ്ട്. കേരളത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ഗാനരംഗങ്ങളും ഗൗതമിന്റെ ചിത്രങ്ങളിലെ പ്രത്യേകതയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മലയാളത്തില്‍ സിനിമ ചെയ്യാന്‍ വിചാരിക്കുന്നത്ര എളുപ്പമല്ല എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തമിഴ്‌നാട്ടില്‍ എല്ലാവരും എന്നെ മലയാളിയായ കണക്കാക്കുന്നത്. ഇനി കേരളത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും ഞാന്‍ തമിഴനാണ്. ഈയൊരു ടാഗ് എപ്പോഴും കൂടെ കാണും. അതുകൊണ്ട് തന്നെ മലയാളത്തില്‍ സിനിമയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ എല്ലാവരെയും സമീപിച്ചിട്ടുണ്ട്. ഈയടുത്ത് തന്നെ ഫഹദുമായി ഒരു സിനിമ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതും എവിടെയും എത്തിയിട്ടില്ല. പക്ഷെ അത് തീര്‍ച്ചയായും നടക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, കേരളം തന്നെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിനോട് അത്രയ്ക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഒരു തിരക്കഥ എഴുതുമ്പോൾ കേരളം അതിലേക്ക് കടന്നുവരും. ഗൗതം മേനോന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button