CinemaKollywoodLatest NewsMollywoodNEWS

നടന്‍ കമല്‍ഹാസന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

പ്രശസ്ത നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ ഇന്നലെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കമല്‍ഹാസനും വാക്‌സിന്‍ സ്വീകരിച്ചത്.60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്.

ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലെത്തിയാണ് കമൽ വാക്‌സിനെടുത്തത്. കൊറോണയ്‌ക്കെതിരെ പോരാടാന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. ഇപ്പോൾ അവരവരുടെ സുരക്ഷയ്ക്കായി വാക്സിനെടുക്കാനും, അടുത്തമാസം അഴിമതിക്കെതിരെ വോട്ട് ചെയ്യാനുമാണ് കമലഹാസൻ ട്വീറ്ററിൽ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനെടുത്താണ് രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button