GalleryGeneralLatest NewsMollywoodNEWSSocial Media

അച്ഛനും അമ്മയും കണ്ടില്ല ഞാൻ മാത്രമേ കണ്ടുള്ളു ; ക്യാമറയിലേക്ക് നോക്കി മഹാലഷ്മി, ചിത്രം ഏറ്റെടുത്ത് ആരാധകർ

മഹാലക്ഷ്മിയുടെ ഫൊട്ടോ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപ് – കാവ്യ മാധവൻ. ഇരുവർക്കും മഹാലക്ഷ്മി എന്ന് പേരുള്ള മകളാണുള്ളത്. മകൾക്കൊപ്പം വിരളമായി മാത്രമേ താരങ്ങൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. അടുത്തിടെ ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷായുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപും കുടുംബവും എത്തിയിരുന്നു. അന്നും മൂത്ത മകൾ മീനാക്ഷി ദിലീപിനൊപ്പമുണ്ടായിരുന്നുവെങ്കിലും മഹാലക്ഷ്മി ഇല്ലായിരുന്നു.

മഹാലക്ഷ്മിയുടെ മുഖം സോഷ്യൽ മീഡിയയിൽ വരാതിരിക്കാൻ ദിലീപും കാവ്യയും ശ്രദ്ധിക്കുന്നുമുണ്ട്. ഇപ്പോഴിതാ, മഹാലക്ഷമിയുടെ ഒരു ഫൊട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദിലീപ് ഫാൻസ് ക്ലബ് എന്ന പേജിലാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായൊരു ചിത്രം എത്തിയിരുന്നു. ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയും ഒപ്പം നിൽക്കുന്നതായിരുന്നു ചിത്രം. പക്ഷേ ആ ചിത്രത്തിൽ മഹാലക്ഷ്മിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ചിത്രത്തിൽ ദിലീപും കാവ്യയും തിരിഞ്ഞ് നിൽക്കുകയാണെങ്കിലും പുറകിൽ ചിത്രം പകർത്തുന്നയാളുടെ ക്യാമറ കണ്ണുകളിലേക്ക് മഹാലക്ഷ്മി നോക്കുന്നത് കാണാം.

https://www.instagram.com/p/CL7UDHup3B4/?utm_source=ig_web_copy_link

ഏറെ മാസങ്ങൾക്കുശേഷം മഹാലക്ഷ്മിയുടെ ഫൊട്ടോ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഈ ചിത്രത്തിലും ദിലീപിന്‍റെ കൈകളിൽ തന്നെയാണ് മഹാലക്ഷ്മിയുള്ളത്.  ഇവർ ഒരു ഹോട്ടൽ റിസപ്ഷൻ ചെക്കിങ് ഏരിയയിൽ നിൽക്കുന്നതായാണ് ചിത്രത്തിൽ നിന്ന് മനസ്സിലാക്കാനാവുന്നത്. രണ്ടര വയസ്സാണ് ഇപ്പോള്‍ മഹാലക്ഷ്മിയുടെ പ്രായം.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്. 2018 നവംബര്‍ 17 നാണ്‌ അഭിനേതാക്കളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്ന് പേരു നൽകി.

2016 നവംബർ 25നായിരുന്നു ദിലീപിന്റെയും കാവ്യയുടേയും വിവാഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിരവധി സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button