CinemaGeneralKollywoodLatest NewsNEWS

കടുവയോട് ഏറ്റുമുട്ടി റായി ലക്ഷ്മി ; ‘മിറുഗാ’ റിലീസിനൊരുങ്ങുന്നു

'മിറുഗാ' മാർച്ച് അഞ്ചിന് തിയറ്ററുകളിൽ എത്തും

റായി ലക്ഷ്മി ശ്രീകാന്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘മിറുഗാ’ മാർച്ച് അഞ്ചിന് തിയറ്ററുകളിൽ എത്തും. ജെ. പാർഥിപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവ് ഗിൽ, നൈറ, അരോഹി എന്നിവരാണ് മറ്റു താരങ്ങൾ. സംഗീതം അരുൾ ദേവ്.കാടിനകത്തുള്ള വീട്ടിൽ കടുവ വരുന്നതും അതിൽ നിന്നും രക്ഷപ്പെടാനുള്ള അതിജീവനുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലറിൽ കടുവയുടെ രംഗങ്ങളുള്ള വിഎഫ്എക്സ് ദൃശ്യങ്ങൾക്ക് വിമർശനം നേരിട്ടിരുന്നു.

മോഹൻലാൽ നായകനായ റോക്ക് ആൻ റോൾ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ലക്ഷ്മി റായി എന്ന റായി ലക്ഷ്മി. ലക്ഷ്മി റായി എന്ന പേരോടെ സിനിമാ മേഖലയിലെത്തിയ ലക്ഷ്മി റായി തെന്നിന്ത്യൻ സിനിമയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക പ്രീതി ആർജ്ജിക്കുകയായിരുന്നു. തുടർന്ന് തെന്നിന്ത്യൻ സിനിമകളിൽ ലക്ഷ്മിമാർ കൂടിയതോടെ ലക്ഷ്മി റായി തൻ്റെ പേര് മാറ്റാൻ തീരുമാനിച്ചു. അങ്ങനെയാണ് ലക്ഷ്മി റായി എന്ന നടി റായി ലക്ഷ്മിയായി മാറിയത്. മമ്മൂട്ടിയോടൊപ്പം ഒന്നിലധികം ചിത്രങ്ങളില്‍ നായികയായി എത്തിയ റായ് ലക്ഷ്മിയുടെ അവസാന മലയാള ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗാണ്.നിരവധി മലയാള ചിത്രങ്ങളിൽ റായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ജൂലിയുടെ രണ്ടാം ഭാഗത്തിലൂടെ ഹിന്ദി ചിത്രത്തിലും റായ് ലക്ഷ്മി അരങ്ങേറിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button