CinemaLatest NewsMollywoodNEWSWOODs

സസ്പെൻസ് നിലനിർത്തി റോഷൻ ആൻഡ്രൂസ് – ദുൽഖർ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ തന്റെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സസ്പെൻസ് നിലനിർത്തിക്കൊണ്ട് ഇതൊരു പോലീസ് സ്റ്റോറി ആണെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് പോസ്റ്റർ. നേരത്തെ തന്നെ റോഷൻ ആൻഡ്രൂസ് ചിത്രത്തിലേത് ഒരു പോലീസ് വേഷമാണെന്ന് ദുൽഖർ വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. റോഷൻ ആൻഡ്രൂസും, ദുൽഖർ സൽമാനും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അസ്‍ലം പുരയിലും, എഡിറ്റിംഗ് ശ്രീകർ പ്രസാദും നിർവ്വഹിക്കും. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button