CinemaMollywoodNEWSWOODs

കലാഭവൻ മണി സ്മാരക ‘മണിരത്ന പുരസ്ക്കാരം’: പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക്

കലാഭവൻ മണി സ്മാരക ‘മണിരത്ന പുരസ്ക്കാരം’: പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക്

അനശ്വര കലാകാരൻ കലാഭവൻ മണിയുടെ പേരിലുള്ള ഈ വർഷത്തെ മണിരത്ന പുരസ്ക്കാരം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് ലഭിച്ചു. തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മേൽ ബാദുഷയ്ക്ക് പുരസ്‌കാരം നൽകി. ‘കലാഭവൻ മണി ഫൗണ്ടേഷൻ്റെ ഈ പുരസ്കാരം ഹൃദയത്തോട് എന്നും ചേർത്തു വയ്ക്കുന്ന അംഗീകാരമായിരിക്കും’ എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബാദുഷ പറഞ്ഞു.

ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, ഫിലിപ്പ് മാമ്പാട്, സംവിധായകൻ കണ്ണൻ താമരക്കുളം, ചലച്ചിത്ര താരങ്ങളായ അംബിക മോഹൻ, തങ്കച്ചൻ വിതുര, ലക്ഷ്മി നക്ഷത്ര, തുടങ്ങി ചലച്ചിത്ര രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

തന്നെ രണ്ടാം ജന്മത്തിലേക്ക് കൈ പിടിച്ച് നടത്തിയ ആളാണ് കലാഭവൻ മണി എന്ന് നേരത്തെ ഫേസ് ബുക്കിൽ കലാഭവൻ മണിയെക്കുറിച്ച് നടത്തിയ ഹൃദയഹാരിയായ അനുസ്മരണത്തിൽ ബാദുഷ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button