CinemaLatest NewsMollywoodNEWS

സ്ഥാനാർഥിമോഹം വിട്ടു, അട്ടപ്പാടിയിലെ മധുവിന്റെ കഥ സിനിമയാക്കാൻ രഞ്ജിത്ത്, ഫഹദ് ഫാസിൽ നായകനാകും

സ്ഥാ​നാ​ർ​ഥി​ മോ​ഹം വെടിഞ്ഞ് കർമ്മ മേഖലയിലേക്ക് മടങ്ങി പ്ര​സി​ദ്ധ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്. ഫഹദ് ഫാസിലിന് ഒപ്പമുള്ള പു​തി​യ സി​നി​മ​യു​ടെ പ​ണി​പ്പു​ര​യി​ലേ​ക്ക് ക​ട​ക്കു​കയാണ് രഞ്ജിത്ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി​യി​ൽ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ച​തി​നു ജനകീയ വിചാരണ നടത്തി നാട്ടുകാർ മർദ്ദിച്ചുകൊന്ന മ​ധു​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മ​ധു​വാ​യി ഫ​ഹ​ദ് ഫാ​സി​ൽ എ​ത്തും. ആ​ദ്യ​മാ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ ര​ഞ്ജി​ത്ത് സി​നി​മ​യിൽ നായകനാകുന്നത്. ചിത്രത്തിന്റെ ആ​ദ്യ ഘ​ട്ട ച​ർ​ച്ച പൂ​ർ​ത്തി​യാ​യ​താ​യി സംവിധായകൻ ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

ഇലക്ഷന് മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം ത​ന്‍റേ​താ​യി​രു​ന്നി​ല്ലെന്നും, സി​.പി​.എ​മ്മി​ലെ ഒ​രു മു​തി​ർ​ന്ന നേ​താ​വ് ത​ന്നെ വീ​ട്ടി​ൽ വ​ന്നു ക​ണ്ട് ആ​വ​ശ്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു വെന്നും രഞ്ജിത്ത് പറഞ്ഞു. കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ എ.​ പ്ര​ദീ​പ് കു​മാ​ർ മൂ​ന്നു​വ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ ഒ​രു പു​തു​മു​ഖ​ത്തെ തേ​ടു​ക​യാ​ണെ​ന്നും നി​ങ്ങ​ളാ​ണ് മ​ന​സി​ലെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. പ്ര​ദീ​പ്കു​മാ​റി​ന് ഇ​ള​വു ന​ൽ​കണമെന്ന് താൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണെന്നും, എ​ന്നാ​ൽ പാ​ർ​ട്ടി തീ​രു​മാ​നം അ​ങ്ങി​നെ​യാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ലാ​ണ് നോ​ക്കാം എ​ന്നു പ​റ​ഞ്ഞ​ത്-​ര​ഞ്ജി​ത്ത് വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ടു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ വി​ഷ​മ​മി​ല്ലെ​ന്നും പു​തി​യ സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button