GalleryGeneralLatest NewsMollywoodNEWSSocial Media

ഇത് എന്നെത്തന്നെ ഓർമ്മപ്പെടുത്താൻ ; ഫോട്ടോയുമായി പാർവതി

മനോഹരമായി ചിരിക്കുന്ന ഒരു ചിത്രമാണ് പാർവതി പങ്കുവച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഇടയ്ക്ക് താരം ബ്രേക്ക് എടുത്ത് മാറി നിൽക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം പാർവതി പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. മുടി മുന്നിലേക്കിട്ട് മനോഹരമായി ചിരിക്കുന്ന ഒരു ചിത്രമാണ് പാർവതി പങ്കുവച്ചിരിക്കുന്നത്.

“പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാൻ മിസ് ചെയ്യുന്നു. അതുകൊണ്ട് എപ്പോഴൊക്കെ ചിരിക്കുന്നോ അപ്പോഴൊക്കെ ഞാനത് രേഖപ്പെടുത്തിവയ്ക്കും. തിരിച്ചുപോയി ആ ചിരി ഇപ്പോഴും സാധ്യമാണെന്ന് എന്നെത്തന്നെ ഓർമപ്പെടുത്താൻ. സന്തോഷം സാധ്യമാണ്,” എന്ന വാക്കുകളോടെയാണ് പാർവതി ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CMGy-ybFSyj/?utm_source=ig_web_copy_link

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12 ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്.

‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button