GeneralLatest NewsMollywoodNEWS

ധർമജന് വിജയാശംസകളുമായി രമേഷ് പിഷാരടി

കലാഭവന്‍ മണി അനുസ്മരണവേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചത്

നടൻ ധര്‍മജന് ആശംസകളുമായി നടനും സുഹൃത്തുമായ രമേഷ് പിഷാരടി. ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തിന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നതായും പിഷാരടി പറഞ്ഞു. എന്‍.സി.പി പോഷകസംഘടനയായ കലാ സംസ്കൃതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണവേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചത്.

ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ധര്‍മജൻ മത്സരിക്കുമെന്നാണ് സൂചന. തുടർന്നാണ് ആശംസയുമായി പിഷാരടിയും രംഗത്തെത്തിയത്.

അതേസമയം ധ​ർ​മ​ജ​നെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരില്‍ കെ.പി.സി.സിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും അയച്ച കത്ത് വ്യാജമാണെന്ന് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button