CinemaGeneralKollywoodLatest NewsNEWS

മമ്മൂട്ടി, നയന്‍‌താര, അജിത്‌: മൂന്ന് സൂപ്പര്‍ താരങ്ങളെക്കുറിച്ച് വേറിട്ട അനുഭവം പറഞ്ഞു നടി അനിഖ

ഞങ്ങള്‍ അധികവും സംസാരിക്കുക ഭക്ഷണത്തെക്കുറിച്ചാണ്

മമ്മൂട്ടി, നയന്‍താര, തമിഴ് സൂപ്പര്‍ താരം അജിത്‌ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് പങ്കുവയ്ക്കുകയാണ് നടി അനിഖ സുരേന്ദ്രന്‍. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് അനിഖ പങ്കുവച്ചത്.

മമ്മൂട്ടിയെക്കുറിച്ച് അനിഖ

“മമ്മുക്കയ്ക്കൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിച്ചു. ‘ബാവൂട്ടിയുടെ നാമത്തില്‍’, ‘ഭാസ്കര്‍ ദി റാസ്കല്‍’, ‘ദി ഗ്രേറ്റ് ഫാദര്‍’ എന്നീ സിനിമകള്‍. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷേ മമ്മുക്ക ഭയങ്കര കൂളായിട്ടാണ് നമ്മളോട് ഇടപെടുന്നത്. വെറുതെ സെറ്റിലിരിക്കുകയാണെങ്കില്‍ ബ്ലൂടൂത്ത് കണക്റ്റ് ചെയ്തിട്ട് ഇയര്‍ ഫോണ്‍ ചെവിയില്‍ വച്ചുതരും. കേള്‍ക്ക് ഈ പാട്ട് നല്ലതല്ലേ എന്നും പറഞ്ഞു”.

അജിത്തിനെക്കുറിച്ച് അനിഖ

“അജിത്ത് സാറിനൊപ്പം ഞാന്‍ രണ്ടു തമിഴ് സിനിമകള്‍ ചെയ്തു. ‘എന്നൈ അറിന്താലും’, ‘വിശ്വാസവും’. ഷൂട്ടിന്റെ സമയത്ത് സാര്‍ ഒരുപാട് സഹായിക്കും. തമിഴ് ഡയലോഗ് പറയുമ്പോള്‍ അതിങ്ങനെ പറയണം എന്നൊക്കെ പഠിപ്പിച്ചു തരും. ഞങ്ങള്‍ അധികവും സംസാരിക്കുക ഭക്ഷണത്തെക്കുറിച്ചാണ്. എന്നൈ അറിന്താലിലെ പാട്ട് സീന്‍ പല സ്ഥലങ്ങളില്‍ വച്ചായിരുന്നു ചിത്രീകരിച്ചത്. അതുകൊണ്ട് പത്ത് ദിവസം ഇന്ത്യ മുഴുവന്‍ കറങ്ങാനുള്ള അവസരം കിട്ടി. പ്ലഷര്‍ ട്രിപ്പ് പോലെയായിരുന്നു അത്. ഞങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം ടേസ്റ്റ് ചെയ്തു”.

നയന്‍‌താരയെക്കുറിച്ച് അനിഖ

“നയന്‍താര ചേച്ചിക്കൊപ്പം ‘ഭാസ്കര്‍ ദി റാസ്കല്‍’, ‘വിശ്വാസം’ എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഭാസ്കര്‍ ദി റാസ്കലില്‍ എനിക്ക് കോസ്റ്റ്യൂം ഒക്കെ തിരഞ്ഞെടുത്തു തന്നത് നയന്‍‌താര ചേച്ചിയാണ്. ഷൂട്ടിന്റെ സമയത്ത് ഹെയര്‍ സ്റ്റൈലും മേക്കപ്പുമെല്ലാം നോക്കിയതും ചേച്ചി തന്നെ. ശരിക്കും അമ്മ കുട്ടികളെ നോക്കുന്നത് പോലെ”.

shortlink

Related Articles

Post Your Comments


Back to top button