GeneralLatest NewsMollywoodNEWSSocial Media

ഫഹദ് സുഖം പ്രാപിക്കുന്നു ; ചിത്രവുമായി നസ്രിയ

“ആൾ ഈസ് വെൽ,” എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്

ചിത്രീകരണത്തിനിടയിൽ അപകടം പറ്റിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു നടൻ ഫഹദ് ഫാസിൽ. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിൽ സെറ്റിനു മുകളിൽ നിന്നു വീണാണ് ഫഹദിന് പാറി പറ്റിയത്. ഇപ്പോഴിതാ താരം സുഖം പ്രാപിച്ചു വരുന്നതായി നടിയും ഭാര്യയുമായ നസ്രിയ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

“ആൾ ഈസ് വെൽ,” എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്. ഫഹദ് വിശ്രമിക്കുന്ന​ ഒരു ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/CMJ3LbBpH7r/?utm_source=ig_web_copy_link

മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളിൽനിന്നു താരം താഴെ വീഴുകയായിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. സജിമോൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ മഹേഷ് നാരായണനാണ്. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണം ഫാസിലാണ്.

shortlink

Related Articles

Post Your Comments


Back to top button