GeneralLatest NewsMollywoodMovie GossipsNEWS

മഞ്ജുവിന്റെ അഭിനയം, ദിലീപിന്റെ വീട്; സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് സാനിയ

പ്രീസ്റ്റിന്റെ സസ്പെൻസ് കാത്തുസൂക്ഷിച്ച് നിഖിലയും സാനിയയും

പ്രേഷകരുടെ പ്രിയപ്പെട്ട യുവ നടിയാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ദി പ്രീസ്റ്റ് ആണ്’ സാനിയയുടെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സാനിയയും , നിഖില വിമലും പങ്കെടുത്ത ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നന്ദിനി അവതരിപ്പിക്കുന്ന ‘എങ്കിലേ എന്നോട് പറ’ എന്ന ചാറ്റ് ഷോയിലാണ് യുവ നടിമാർ എത്തിയത്. എന്നാൽ ചിത്രത്തെക്കുറിച്ച് അവതാരക പല കാര്യങ്ങളും ചോദിച്ചിട്ടും സാനിയയും അഖിലയും ഒന്നും തന്നെ വിട്ടുപറയാതെ സസ്പെൻസ് കത്ത് സൂക്ഷിക്കുകയും ചെയ്തു. അതേസമയം നടിമാരോട് മറ്റു ചോദ്യങ്ങളും ചോദിക്കുകയും അതിന് സാനിയ നൽകിയ ഉത്തരവുമാണ് ശ്രദ്ധേയമായത്.

കൂടെ അഭിനയിച്ച താരങ്ങളുടെ പേര് പറയുമ്പോൾ അവരിൽ നിന്നും എടുക്കാൻ ആഗ്രഹിക്കുന്ന ക്വാളിറ്റിയോ വസ്തുവോ പറയണമെന്ന ടാസ്‌കാണ് സാനിയയ്ക്ക് അവതാരക നൽകിയത്. മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോൾ കാറെടുക്കുമെന്നായിരുന്നു സാനിയയും അഖിലയും പറഞ്ഞത്.

മഞ്ജു വാര്യരെപ്പറ്റി ചോദിച്ചപ്പോൾ അഭിനയപ്രതിഭ എടുക്കുമെന്നായിരുന്നു സാനിയ നൽകിയ മറുപടി. ദിലീപിൻ്റെ പേര് പറഞ്ഞപ്പോഴും ആദ്യം മറുപടി നൽകിയത് സാനിയ ആയിരുന്നു. ദിലീപേട്ടൻ്റെ വീടെനിക്കിഷ്ടമാണ് എന്നായിരുന്നു സാനിയയുടെ മറുപടി. അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നാൽ ആലുവ പുഴ കാണാൻ സാധിക്കുമെന്നും സാനിയ കൂട്ടിച്ചേർത്തു. ജയസൂര്യയുടെ സെലക്ഷൻ ഓഫ് ക്യാരക്ടേഴ്സ് ഇഷ്ടമാണെന്നും അതെടുക്കുമെന്നും സാനിയ പറഞ്ഞു.

സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് പ്രീസ്റ്റിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു

 

shortlink

Related Articles

Post Your Comments


Back to top button