GeneralLatest NewsMollywoodNEWSSocial Media

മികച്ച ഒരു തീയേട്രിക്കൽ അനുഭവം പകർന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’ ; സിനിമയെ പ്രശംസിച്ച് മിഥുൻ

ഫേസ്ബുക്ക് വഴിയാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് മിഥുൻ കുറിപ്പ് പങ്കുവെച്ചത്

ഏറെ പ്രതിസന്ധികൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് തിയേറ്ററിൽ റിലീസിനെത്തിയത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടനും അവതാരകനുമായ മിഥുൻ രമേശ്. ഫേസ്ബുക്ക് വഴിയാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് മിഥുൻ കുറിപ്പ് പങ്കുവെച്ചത്.

മിഥുന്റെ  പങ്കുവെച്ച കുറിപ്പ്

‘ദി പ്രീസ്റ്റ് ഇപ്പോൾ കണ്ടു കഴിഞ്ഞതേയുള്ളു, മികച്ച ഒരു തീയേട്രിക്കൽ അനുഭവം പകർന്ന ചിത്രമാണ് ദി പ്രീസ്റ്റ്. എ വെൽ മേഡ് സൂപ്പർ നാച്ചുറൽ ത്രില്ലറാണ് ചിത്രമാണ് ഇതെന്നും മിഥുൻ. മമ്മൂക്ക വളരെ മികച്ച രീതിയിൽ തന്നെ ഫാദർ ബെനഡിക്ടായി സ്വാഭാവിക പകർന്നാട്ടം നടത്തി അതിഗംഭീര പ്രകടനമാണ് മഞ്ജു വാര്യരും നടത്തിയിരിക്കുന്നത്. അമേയയായി ബേബി മോണിക്കയും അഭിനയ ചാതുരി കൊണ്ട് ഞെട്ടിച്ചുകളഞ്ഞു.’വളരെ മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നുണ്ട്. ഒരുപാട് ഹോളിവുഡ് സിനിമകൾ അടുത്തത് നടക്കുന്നതെന്താണെന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റുന്ന തരത്തിൽ പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും എല്ലാവർക്കും ജമ്പ് സ്കെയർ ഷോട്ടുകളൊക്കെ ഇഷ്ടമാണ്. അതും നന്നായി ചെയ്തിട്ടുണ്ടെന്നും മിഥുൻ രമേശ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button