GeneralLatest NewsMollywoodNEWSSocial Media

നടി മേഘ്‌നയേയും കുഞ്ഞിനേയും കാണാനെത്തി നടൻ ഇന്ദ്രജിത്

ജൂനിയർ ചിരുവിനെ നേരിൽ കാണാനെത്തി നടൻ ഇന്ദ്രജിത്ത്

നടി മേഘ്ന രാജിനേയും ജൂനിയർ ചിരുവിനേയും നേരിൽ കാണാനെത്തി നടൻ ഇന്ദ്രജിത്ത്. മേഘ്‌നയാണ് ഇന്ദ്രജിത് വന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ബെംഗളൂരുവിലെ മേഘ്‌നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്‌നയുടെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്.

”ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ, ജൂനിയർ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായെന്നും ഉടൻ തന്നെ പൂർണിമയെയും കാണാൻ സാധിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും” ചിത്രം പങ്കുവെച്ചുകൊണ്ട് മേഘ്ന കുറിച്ചു.

https://www.instagram.com/p/CMYvdaPLNuj/?utm_source=ig_web_copy_link

സിനിമാതാരങ്ങളായ സുന്ദര്‍ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളാണ് മേഘ്‌ന. മലയാളത്തിന് പുറമേ, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും ആയിരുന്നു ആദ്യ മലയാള സിനിമ. ബ്യൂട്ടിഫുള്‍ അടക്കം നിരവധി മലയാള സിനിമകളില്‍ മേഘ്‌ന രാജ് നായികയായിട്ടുണ്ട്. പിന്നീട് താരം കന്നഡ സിനിമയില്‍ സജീവമാവുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിനാണ് മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മേഘ്‌ന ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു സർജയുടെ വിയോഗം. നിനിമാലോകം ഒട്ടാകെ ഞെട്ടലുണ്ടാക്കിയതായിരുന്നു നടന്റെ വേർപാട്. നിരവധി താരങ്ങളാണ് മേഘ്‌നയുടെ ദുഃഖത്തിൽ പങ്കുചേർന്നത്.

shortlink

Related Articles

Post Your Comments


Back to top button