GeneralLatest NewsNEWSSocial MediaVideos

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എതിരാളിയെ കണ്ടുമുട്ടി ധർമജന്‍ ; വീഡിയോ

ധർമജൻ തന്നെയാണ് വിഡിയോ പങ്കുവച്ചത്

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് നടൻ ധർമജൻ ബോൾഗാട്ടി. ബാലുശ്ശേരിയിലാണ് താരം മത്സരിക്കുന്നത്. ഇപ്പോഴിതാ പ്രചാരണത്തിനിടയിൽ ധർമജൻ തന്റെ എതിർ സ്ഥാനാർത്ഥിയെ കണ്ടുമുട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ധർമജൻ തന്നെയാണ് വിഡിയോ പങ്കുവച്ചതും. കഴിഞ്ഞ ദിവസമാണ് ധർമജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. തുറന്ന ജീപ്പിൽ സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ആത്മവിശ്വാസം കൂടിയെന്ന് ധർമജനും, ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button