BollywoodGeneralLatest NewsNEWSSocial Media

ഓൺലൈനിൽ ഹൃത്വിക് റോഷൻ തിരഞ്ഞ കാര്യം കണ്ട് ഞെട്ടി ആരാധകർ !

കംപ്യൂട്ടറിൽ കാര്യമായി എന്തോ തിരയുന്ന ചിത്രമാണ് ഹൃതിക്  പങ്കുവെച്ചിരിക്കുന്നത്

മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. തന്റെ കംപ്യൂട്ടറിൽ കാര്യമായി എന്തോ തിരയുന്ന ചിത്രമാണ് ഹൃതിക്  റോഷൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വളരെ ഗൗരവമായി കംപ്യൂട്ടറിൽ നോക്കി ഇരിക്കുന്ന താരത്തെ കണ്ടാൽ എന്തോ മുഖ്യമായ കാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് തോന്നുവെങ്കിലും സംഗതി അതല്ല. തന്റെ ഇഷ്ട ഭക്ഷണമായ സമോസ തിരയുകയായിരുന്നു താരം. ഹൃതിക് തന്നെയാണ് ഇക്കാര്യം ചിത്രത്തോടൊപ്പം അടിക്കുറിപ്പായി പറഞ്ഞിരിക്കുന്നതും.  എന്നാൽ ആരാധകർക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നുമില്ല.

https://www.instagram.com/p/CMe9nAKn-qm/?utm_source=ig_web_copy_link

”ഗൗരവം കണ്ട് മണ്ടന്‍മാരാവേണ്ടെന്നും ഞാനൊരു മെനു നോക്കുകയാണെന്നുമാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം #itakemyfoodveryseriously, #missinmysamossa എന്നിങ്ങനെ ഹാഷ് ടാഗും. സമോസ കഴിക്കാനുള്ള താരത്തിന്റെ ഇഷ്ടം അറിയിക്കുന്നതാണ് ഹാഷ് ടാഗുകള്‍.

എന്തായാലും ചിത്രത്തോടൊപ്പം ഹൃതിക് നൽകിയ ക്യാപ്ഷന്‍ ആരാധകര്‍ വിശ്വസിച്ചിട്ടില്ലെങ്കിലും താരത്തിന് സമോസയോടുള്ള  ഇഷ്ടം വെളിപ്പെടുത്തുന്നതാണ് പോസ്റ്റ്.

 

shortlink

Related Articles

Post Your Comments


Back to top button